Type Here to Get Search Results !

Bottom Ad

ജെഎന്‍ വണ്‍, കോവിഡിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നത്; സംസ്ഥാനത്ത് പരിശോധന കൂട്ടും


തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്റെ ഉപവകഭേദം ജെഎന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോവിഡ് പരിശോധന കൂട്ടിയേക്കും. ഈ വര്‍ഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. നിലവിലെ കണക്കു പ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ 89.5 ശതമാനവും കേരളത്തിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിവേഗം പടരുന്ന ജെഎന്‍ 1 വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കടുപ്പിക്കണം എന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരി വരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വാക്സിനെടുത്തതിനാല്‍ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗര്‍ഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് ഇത് കാരണമാകും. ഈ സാഹചര്യത്തില്‍ ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും. കൊവിഡ് പരിശോധനകള്‍ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്. ദിവസേന 10,000ലധികം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നു. ഇതില്‍ അതിയായ ക്ഷീണവും തളര്‍ച്ചയും ശ്വാസതടസവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരില്‍ നിന്നാണ് ഇത്രയധികം കേസുകള്‍ ഇപ്പോള്‍ കണ്ടത്തുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad