Type Here to Get Search Results !

Bottom Ad

പുതുവര്‍ഷത്തില്‍ നാട്ടിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാം; നിരക്ക് കുറവ് കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍


ഏത് വിശേഷാവസരമായാലും വിദേശത്തുള്ള മലയാളികളെ ചതിക്കുന്ന പ്രധാനകാര്യമാണ് വിമാന ടിക്കറ്റ് നിരക്ക്. ഇപ്പോൽ ക്രിസതുമസ് പുതുവത്സര.സീസണിലുംസ്ഥിതി മറിച്ചല്ല. വൻ കൊള്ളതന്നെയാണ് വിമാന കമ്പനികൾ നടത്തുന്നത്. എന്നാൽ അതിനിടയിൽ പ്രവാസികൾ ആശ്വാസം നൽകുന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് എയർ ഇന്ത്യ എക്പ്രസ്. ഈപു​തു​വ​ർ​ഷ​ത്തി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​വർക്ക് ഇനി കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​പ്പോ​ൾ ടി​ക്ക​റ്റ് എ​ടു​ക്കാം. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തി​ലും ജ​നു​വ​രി​യി​ലും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്തി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ൽ കു​റ​വു​ണ്ട്.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നാ​യി മി​ക്ക​വ​രും നേ​ര​ത്തെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​തും കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്യാ​ത്ത​തും ആ​ണു നി​ര​ക്കു കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. സൈ​റ്റി​ൽ കാ​ണി​ച്ച​തു​പ്ര​കാ​രം ഈ ​മാ​സം 23ന് 60 ​ദീ​നാ​ർ ആ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള നി​ര​ക്ക്. 24ന് 40 ​ദീ​നാ​റാ​യി കു​റ​യും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 39 ദീ​നാ​റി​ന് നാ​ട്ടി​ൽ പോ​കാം.ജ​നു​വ​രി​യി​ൽ ആ​ദ്യ ആ​ഴ്ച 42 ദീ​നാ​റും തു​ട​ർ​ന്ന് 36 ദീ​നാ​റു​മാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള കൂ​ടി​യ നി​ര​ക്ക്. ക​ണ്ണൂ​രി​ലേ​ക്ക് ഈ ​മാ​സം വ​രു​ന്ന തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 39 ദീ​നാ​റി​ന് യാ​ത്ര​ചെ​യ്യാം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad