Type Here to Get Search Results !

Bottom Ad

മുസ്ലിം എം.എല്‍.എയുടെ സന്ദര്‍ശനത്തിനു പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ചു ശുദ്ധീകരിച്ചു


ലഖ്‌നൗ: മുസ്ലിം എം.എല്‍.എയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ക്ഷേത്രം ഗംഗാജലം തളിച്ചു ശുദ്ധീകരിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ മുസ്ലിം എം.എല്‍.എ സയ്യദ ഖാത്തൂനിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ക്ഷേത്രത്തില്‍ ശുദ്ധീകരണ പ്രവൃത്തി നടന്നത്. യുപിയിലെ സിദ്ധാര്‍ഥനഗര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ഞായറാഴ്ച ബല്‍വ ഗ്രാമത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സംയ മാതാ ക്ഷേത്ര ഭരണസമിതി തന്നെ ക്ഷണിച്ചിരുന്നതായി ഡൊമാരിയഗഞ്ചില്‍ നിന്നുള്ള നിയമസഭാംഗമായ സയ്യദ ഖാത്തൂന്‍ പറഞ്ഞു. 

പരിപാടിക്ക് ശേഷം പ്രാദേശിക പഞ്ചായത്ത് ചെയര്‍മാനും ഹിന്ദു സംഘടനാ അംഗങ്ങളും ചേര്‍ന്ന് ക്ഷേത്രത്തിലെത്തി ഗംഗാജാലം തളിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും എസ്പി നേതാവിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംയ മാതാ മന്ദിര്‍ ഭക്തരുടെ വിശ്വാസ കേന്ദ്രമാണെന്ന് ബര്‍ഹ്നി ചാഫ നഗര്‍ പഞ്ചായത്ത് ചെയര്‍മാന്‍ ധര്‍മരാജ് വര്‍മ പറഞ്ഞു.''നിരവധി ഭക്തര്‍ ഒത്തുകൂടുന്ന ക്ഷേത്രത്തിനോട് എം.എല്‍.എ അനാദരവ് കാണിച്ചു. അവര്‍ നോണ്‍ വെജിറ്റേറിയനാണ്. അവരുടെ സന്ദര്‍ശനം ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രം ശുദ്ധീകരിക്കാന്‍ താനാണ് ഗംഗാജലം തളിച്ചതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad