കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപം നെല്ലിക്കുന്നില്‍ റെയില്‍വേ പാളത്തില്‍ കല്ലുകള്‍ വച്ച നിലയില്‍. ശനിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം. ചെറിയ കല്ലുകളായതിനാല്‍ 12686 നമ്പര്‍ മംഗളൂരു ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് അപകടമില്ലാതെ കടന്നുപോവുകയായിരുന്നു. അസാധാരണമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ കാസര്‍കോട് റെയില്‍വേ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പിന്നീട് റെയില്‍വേ പൊലീസെത്തി പാതയില്‍ പരിശോധന നടത്തിയപ്പോഴാണ് കല്ലുകള്‍ പൊടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമാനരീതിയില്‍ രണ്ടാഴ്ച മുമ്പ് കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍ സിറ്റി എക്സ്പ്രസ് കടന്നുപോകുന്നതിനിടെ കളനാട് തുരങ്കത്തിന് സമീപം ക്ലോസറ്റും ചെത്തുകല്ലും കണ്ടെത്തിയ സംഭവവുമുണ്ടായിരുന്നു. രണ്ടുദിവസം മുമ്പ് കുമ്പളയില്‍ നേത്രാവതി എക്സ്പ്രസിന് നേരേ കല്ലേറും ഉണ്ടായിരുന്നു.
Post a Comment
0 Comments