നീലേശ്വരം: പട്ടാപ്പകല്‍ വീട്ടില്‍ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാര്‍ കോറോത്തിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കര്‍ണാടക സ്വദേശിയായ യുവാവാണ് വീട്ടില്‍ കയറി അക്രമം നടത്തിയത്.
വീടിന്റെ പുറകുവശത്തു കൂടിയാണ് ഇയാള്‍ വീടിനകത്തേക്ക് കയറിയത്. ഈസമയം അടുക്കളയില്‍ ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാര്‍ക്ക് നേരെ വീശിയതോടെ ഇവര്‍ മുറിയില്‍ കയറി വാതിലടച്ചു. പിന്നീട് പൊലീസ് എത്തിയപ്പോള്‍ ശുചിമുറിയില്‍ കയറി ഒളിച്ച പ്രതിയെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പുറത്തിറക്കുകയായിരുന്നു.
Post a Comment
0 Comments