മഞ്ചേശ്വരം: മാരുതി കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് കൂഡ്‌ലുവിലെ ഫൗസിയ മന്‍സിലില്‍ ഇര്‍ഫാനെ (33)യാണ് മഞ്ചേശ്വരം എക്‌സൈസ് സംഘം പിടികൂടിയത്.മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഇന്‍സ്പെക്ടര്‍ എം. യൂനസും സംഘവും നടത്തിയ പരിശോധനയിലാണ് മാരുതി കാറില്‍ കടത്താന്‍ ശ്രമിച്ച 140 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. പിടികൂടിയ പുകയില ഉല്‍പന്നങ്ങള്‍ക്ക് രണ് ലക്ഷം രൂപയോളം വിലവരും. സമാനമായ കേസില്‍ ഇര്‍ഫാനെ നേരത്തേയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 5 കാറുകളിലായി കടത്തിയ 900 കിലോ വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍ ജനാര്‍ദ്ദനന്‍ കെ.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഇജാസ്, നിഷാദ് പി. നായര്‍, സബിത് ലാല്‍, ഡ്രൈവര്‍ സത്യന്‍ ഇ.കെ എന്നിവരും പങ്കെടുത്തു.
Post a Comment
0 Comments