കാസര്‍കോട്: കുമ്പള കളത്തൂര്‍ പള്ളത്ത് കാര്‍ മറിഞ്ഞു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പൊലീസ് പിന്തുടര്‍ന്നപ്പോഴാണ് അപകടമുണ്ടായതെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. അംഗടിമൊഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
Post a Comment
0 Comments