തിരുവനന്തപുരം: സിപിഎം നേതാക്കളുടെ മക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തം. ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്‍ പ്രതികരിക്കാതിരുന്ന പാര്‍ട്ടി മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം വന്നപ്പോള്‍ പ്രതിരോധം തീര്‍ക്കുന്നത് ഉയര്‍ത്തിയാണ് വിമര്‍ശനം ശക്തമാകുന്നത്.
ബിനീഷിന്റെ കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് കോടിയേരി അന്ന് പറഞ്ഞിരുന്നു. മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ഇതായിരുന്നു. ബിനീഷിന്റെ കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സംശയങ്ങള്‍ക്കിട നല്‍കാതെ കോടിയേരി വ്യക്തമാക്കി. പാര്‍ട്ടി ഒരു സംരക്ഷണവും ബിനീഷിന് നല്‍കിയതുമില്ല. ഒരു പ്രസ്താവനയും ഇറക്കിയതുമില്ല. ഇതും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഉയര്‍ന്ന മാസപ്പടി വിവാദവുമായിട്ടാണ് ചില പാര്‍ട്ടി അണികള്‍ താരതമ്യം ചെയ്യുന്നത്. എന്നാല്‍ രണ്ടുപേരുടേയും കാര്യത്തില്‍ ഒരേ നിലപാട് തന്നെയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുന്നത്.
Post a Comment
0 Comments