കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. കാസര്‍കോട് തൃക്കണ്ണാട്ടെ ശ്രീധര അരളിത്തായ (55) ആണ് മരിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്തിന്റെ ജ്യേഷ്ഠ സഹോദരനാണ്. ഞായറാഴ്ച രാവിലെ ഒമ്പതിന് ദേശീയപാതയില്‍ പയ്യന്നൂരായിരുന്നു അപകടം. ഒരു പൂജാ ചടങ്ങ് കഴിഞ്ഞ് ബൈക്കില്‍ മടങ്ങി വരുമ്പോള്‍ വെള്ളൂര്‍ കണിയേരി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് വച്ച് കാറിടിക്കുകയായിരുന്നു. ഇതേ കാര്‍ മറ്റൊരു കാറിലും ഇടിച്ച് അപകടമുണ്ടായി 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിലാണ് ഇടിച്ചത്. ശ്രീധരന്‍ അരളിത്തായയുടെ മൃതദേഹം രാത്രിയോടെ തൃക്കണ്ണാട്ടെ വീട്ടിലെത്തിക്കും. പരേതനായ വാസുദേവ അരളിത്തായ- യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ. രേഖ. വിദ്യാര്‍ത്ഥിയായ സ്വാധിക് ഏക മകനാണ്. ശ്രീധരന്‍ അരളിത്തായയുടെ മറ്റൊരു സഹോദരനായ വെങ്കിടേഷ് 2022 ലെ പുതുവര്‍ഷ ദിനത്തില്‍ സമാനമായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം മേല്‍ശാന്തിയായിരുന്ന വെങ്കിടേഷും പുലര്‍ച്ചെ പൂജക്ക് ക്ഷേത്രത്തിലേക്ക് പോകുംവഴിയായിരുന്നു അപകടത്തില്‍പ്പെട്ടത്
ബൈക്കും കാറും കൂട്ടിയിച്ച് പരിക്കേറ്റ ക്ഷേത്ര പൂജാരി മരിച്ചു
20:37:00
0

Tags
Post a Comment
0 Comments