കാസര്‍കോട്: മലയാളി ഫുട്‌ബോള്‍ താരങ്ങളോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയെ ചൊല്ലി വിവാദം പുകയുന്നു. സര്‍ക്കാര്‍ ജോലി നല്‍കിയ ശേഷം കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്നാരോപിച്ച് തൃക്കരിപ്പൂര്‍ സ്വദേശി മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് റാഫിയാണ് ഇപ്പോള്‍ രംഗത്ത് വന്നത്.
2004ല്‍ കേരളം സന്തോഷ് ട്രോഫി നേടിയപ്പോള്‍ ടീമംഗമായിരുന്ന റാഫിയടക്കമുള്ളവര്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ 2008ലാണ് ജോലി നല്‍കിയത്. ആരോഗ്യ വകുപ്പിലായിരുന്നു നിയമനം. എന്നാല്‍ പ്രൊഫഷനല്‍ രംഗത്ത് കളിക്കാനായി അഞ്ച് വര്‍ഷത്തെ ദീര്‍ഘ അവധിയെടുത്ത് പോയ താരത്തിന് പിന്നീട് ജോലിയില്ലാതായി. 2010ലും 2011ലും ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനം നടത്തിയ താരത്തെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. 2010 നവംബറില്‍ കുവൈത്തിനെതിരെ സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി റാഫി ഗോള്‍ നേടിയിരുന്നു.
Post a Comment
0 Comments