Type Here to Get Search Results !

Bottom Ad

ഹരിയാനയില്‍ സംഘര്‍ഷത്തിനിടെ പള്ളിക്കുനേരെ വെടിവയ്പ്പ്; ഇമാമിന് ദാരുണാന്ത്യം


ചണ്ഡിഗഢ്: ഹരിയാനയില്‍ സംഘര്‍ഷത്തിനിടെ അക്രമിസംഘം പള്ളിക്കുനേരെ വെടിവയ്ക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. സംഭവത്തില്‍ പള്ളിയിലെ ഇമാം വെന്തുമരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹരിയാനയിലെ നൂഹ് ജില്ലയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച സംഘര്‍ഷത്തില്‍ നാലുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നൂഹില്‍ വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടയിലാണ് അക്രമസംഭവങ്ങള്‍ക്കു തുടക്കംകുറിച്ചത്. പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ജീവനോടെ തീക്കൊളുത്തിക്കൊന്ന സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായ മോനു മനേസര്‍ എന്ന മോഹിത് യാദവ് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു.

ഇതു ചോദ്യംചെയ്ത് ഒരു സംഘം രംഗത്തെത്തിയതിനു പിന്നാലെയാണ് വ്യാപകമായ അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. ഹരിയാനയുടെ മറ്റു ഭാഗങ്ങളിലേക്കും അക്രമം വ്യാപിക്കുകയാണ്. ഗുഡ്ഗാവിലെ സെക്ടര്‍ 57ലുള്ള അന്‍ജുമന്‍ മസ്ജിദിനുനേരെ അക്രമിസംഘം വെടിവച്ചതായി 'സിയാസത്' റിപ്പോര്‍ട്ട് ചെയ്തു. ശേഷം പള്ളിക്കു തീയിടുകയും ചെയ്തു. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പള്ളിയിലെ ഇമാം മൗലാനാ സഅദ് മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പൊള്ളലേറ്റ ഖുര്‍ഷിദ് എന്നയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad