നീലേശ്വരം: വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബങ്കളം പാല്‍ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകന്‍ ആല്‍ബിന്‍ സെബാസ്റ്റ്യന്‍ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം നീന്തുമ്പോഴാണ് മാതാവിന്റെ കണ്‍മുന്നില്‍ നിന്ന് ആല്‍ബിനെ വെള്ളക്കെട്ടില്‍ കാണാതായത്. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കണ്ണൂര്‍ ജില്ലയില്‍ നിന്നും അഗ്‌നിരക്ഷാസേനയുടെ അഞ്ചു സ്‌ക്യൂബ ഡൈവേഴ്സും ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ട് കംപനിയിലേക്ക് കളിമണ്ണെടുത്ത വലിയ താഴ്ചയുള്ള വെളളക്കെട്ടിലാണ് ആല്‍ബിന്‍ മുങ്ങിമരിച്ചത്. ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ച ആല്‍ബിന്‍.
വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
14:13:00
0

Tags
Post a Comment
0 Comments