തലപ്പാടി: മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ എസ്ഡിപിഐയ്ക്ക് ഭരണം കിട്ടിയെന്ന വാര്‍ത്ത ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നു. രണ്ടു ബിജെപി അംഗങ്ങള്‍ എസ്ഡിപിഐക്ക് പിന്തുണ നല്‍കിയതോടെയാണ് എസ്ഡിപിആയുടെ ടി ഇസ്മായില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തില്‍ 24 അംഗങ്ങളില്‍ 13 ബിജെപി, എസ്ഡിപിഐ 10, കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സംഭവത്തില്‍ കോണ്‍ഗ്രസ് അംഗം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
എസ്ഡിപിഐ അംഗം ഉംറക്ക് പോയതിനാല്‍ ഹാജര്‍ ആയില്ല. ശേഷം പ്രസിഡന്റ്് സ്ഥാനത്തേക്ക് എസ്ഡിപിഐ സ്ഥാനാര്‍ഥി ഇസ്മായിലും ബിജെപിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. രണ്ടു ബിജെപി അംഗങ്ങള്‍ ഇസ്മായിലിന് വോട്ട് ചെയ്തതോടെ ഇരുവര്‍ക്കും തുല്യവോട്ടുകള്‍ ലഭിച്ചു തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ ഇസ്മായില്‍ വിജയിച്ച പ്രസിഡന്റായി. വനിതാ വിഭാഗത്തിന് സംവരണം ചെയ്ത വൈസ് പ്രസിഡണ്ട് സ്ഥാനത്തെക്ക് പുഷ്പവതി ഷെട്ടി തിരഞ്ഞെടുക്കപ്പെട്ടു.
തങ്ങള്‍ പിന്തുണ തേടാതെയാണ് രഹസ്യവോട്ടെടുപ്പില്‍ ബിജെപിയിലെ രണ്ടു പേര്‍ ഇസ്മായിലിന് വോട്ടുചെയ്തതെന്ന് എസ്ഡിപിആ കര്‍ണാടക സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് പുത്തൂര്‍ വ്യക്തമാക്കി. വോട്ടു രേഖപ്പെടുത്തിയ അംഗങ്ങള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനുള്ള ആഗ്രഹം ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ബിജെപി സത്യരാജിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ബിജെപി അംഗങ്ങള്‍ എസ്ഡിപിഐക്ക് വോട്ടുചെയ്തതോടെ നറുക്കടുപ്പില്‍ കലാശിച്ചു. അതേസമയം, ബിജെപി പിന്തുണയോടെ എസ്ഡിപിഐക്ക് ഭരണം എന്ന വാര്‍ത്ത പ്രചരിച്ചതോടെ പിന്തുണച്ച രണ്ടുപേരും ബിജെപി അംഗങ്ങളെന്ന വാദവുമായി നേതൃത്വം രംഗത്തെത്തയിരിക്കുകയാണ്.
Post a Comment
0 Comments