കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിക്കുമെന്ന് സിപിഎം വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് പങ്കെടുത്താല്‍ സെമിനാറിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കി. എന്നാല്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ലീഗ് വരുമോ എന്ന കാര്യത്തില്‍ സിപിഎമമിന് നിശ്ചയമില്ല. അതേപോലെ ലീഗിന്റെ സെമിനാറിലേക്ക് സിപിഎം വരുമോ എന്ന കാര്യത്തില്‍ ലീഗിനും നിശ്ചയമില്ല.
ലീഗ് പ്രത്യേകം സെമിനാര്‍ നടത്തുമെന്നും അതിലേക്ക് ഇടതുമുന്നണിയെ ക്ഷണിച്ചേക്കുമെന്നും ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ഏകീകൃത സിവില്‍കോഡിനെതിരായ സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം കിട്ടിയതായി താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേല്‍ വ്യക്തമാക്കി, സെമിനാറില്‍ പങ്കെടുക്കണമെന്നാണ് തനിക്ക് ആഗ്രഹമെന്നും തനിക്ക് കഴിഞ്ഞല്ലങ്കില്‍ തന്നെ പ്രതിനീധീകരിച്ച് മറ്റാരെങ്കിലും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment
0 Comments