Type Here to Get Search Results !

Bottom Ad

ആലപ്പുഴയില്‍ അപൂര്‍വരോഗം ബാധിച്ച് 15കാരന്‍ മരിച്ചു


ആലപ്പുഴ: പാണാവള്ളിയില്‍ ആപൂര്‍വ്വരോഗം ബാധിച്ച് പതിനഞ്ചുകാരന്‍ മരിച്ചു. ഈ കുട്ടിക്ക് അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന രോഗമാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. അഞ്ചു വര്‍ഷത്തിന് ശേഷമാണ് ആലപ്പുഴയില്‍ ഈരോഗം റിപ്പോര്‍ട്ടു ചെയ്യുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ്് വ്യക്തമാക്കി.

വെള്ളത്തില്‍ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ രോഗാണു കടക്കും. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. പുറത്തുള്ള തോടുകളിലോ നീര്‍ച്ചാലുകളിലോ കുളിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അഭ്യര്‍ഥിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad