Type Here to Get Search Results !

Bottom Ad

മന്ത്രിയുടെ അദാലത്ത്; എയിംസ് സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ നിര്‍ദേശം; പ്രതിഷേധം


കാഞ്ഞങ്ങാട്: എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ 501 ദിനങ്ങള്‍ പിന്നിട്ട കാഞ്ഞങ്ങാട് മാന്തോപ്പിലുള്ള ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ഹോസ്ദുര്‍ഗ് തഹസീല്‍ദാറുടെ നിര്‍ദേശം. കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗം സിസ്റ്റര്‍ ജയആന്റോ മംഗലത്തിനാണ് തഹസീല്‍ദാര്‍ ഓഫീസില്‍ നിന്ന് ഇന്നലെ ഫോണ്‍ നിര്‍ദേശമെത്തിയത്. 'സര്‍ക്കാരിന്റെ കൈത്താങ്ങ്' എന്ന പേരില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ അദാലത്തിനായി മന്ത്രി മുഹമ്മദ് റിയാസ് എത്തുന്നതിന്റെ മുന്നോടിയായിരുന്നു നിര്‍ദേശം.

എന്നാല്‍ വികസനങ്ങള്‍ പൂര്‍ത്തിയാവും വരെ ആരോഗ്യ സ്വാതന്ത്ര്യ സമരപ്പന്തല്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് എയിംസ് കാസര്‍കോട് ജനകീയ കൂട്ടയ്മ സമരപ്പന്തലില്‍ ചേര്‍ന്ന അടിയന്തിര യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളം, ട്രഷറര്‍ സലീം സന്ദേശം ചൗക്കി, വൈസ് പ്രസിഡന്റ് ഹക്കീം ബേക്കല്‍, സെക്രട്ടറി മുരളീധരന്‍ പടന്നക്കാട്, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, മുഹമ്മദ് ഈച്ചിലിങ്കാല്‍, നാസര്‍ കൊട്ടിലങ്ങാടി, കൃഷ്ണദാസ്, സുഹറ പടന്നക്കാട്, മുഹമ്മദ് കുഞ്ഞി പടന്നക്കാട്, ഖദീജ മുഹമ്മദ്, റിയാസ് മുഹമ്മദ്, ഹരീഷ്ചന്ദ്രന്‍ കാഞ്ഞങ്ങാട്, നാസര്‍ പി കെ ചാലിങ്കാല്‍, ഹക്കീം ബേക്കല്‍, പത്മരാജന്‍ ഐങ്ങോത്ത്, അബ്ദുല്‍ ഖയ്യും കാഞ്ഞങ്ങാട് പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad