ബ്രിജ് ഭൂഷണെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സെക്ഷന്‍ 147, 149, 186, 188, 332, 353,പിഡിപിപി ആക്ടിലെ സെക്ഷന്‍ 3 പ്രകാരമാണ് കേസ്.
അതേസമയം, സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളെ പൊലീസ് വിട്ടയച്ചു. ബജ്രംഗ് പുനിയ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് പരാതിക്കാര്‍ക്കെതിരെ അതിവേഗത്തില്‍ നടപടി സ്വീകരിക്കുന്നു എന്ന് താരങ്ങള്‍ പ്രതികരിച്ചു.
ബ്രിജ് ഭൂഷണെതിരെ കേസെടുക്കാന്‍ ഏഴു ദിവസം എടുത്ത പൊലീസ് ഏഴുമണിക്കൂര്‍ തികയും മുന്‍പേ തങ്ങള്‍ക്കെതിരെ കേസെടുത്തു. ഇതുകൊണ്ടൊന്നും സമരവസാനിപ്പിക്കില്ലെന്നും ജന്തര്‍ മന്തറിലേക്ക് തിരിച്ചുവരുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി.
Post a Comment
0 Comments