ന്യൂഡല്‍ഹി: 18 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപണമുയര്‍ന്ന മരുന്നു നിര്‍മാണ കമ്പനിയുടെ കയറ്റുമതി ലൈസന്‍സ് റദ്ദാക്കി. കഫ് സിറപ്പിന്റെ പരിശോധനാഫലം ഉസ്ബെകിസ്താന്‍ കൈമാറിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ആരോപണം തെളിഞ്ഞാല്‍ മരുന്നു നിര്‍മാണ കമ്പനിയായ മാരിയന്‍ ബയോടെക്കിനെതിരെ നിയമനടപടി സ്വീകരിക്കും.
കഫ് സിറപ്പ് പരിശോധനാഫലം ഉസ്ബെകിസ്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറിയതിനു പിന്നാലെയാണു നടപടി. കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. 18 കുട്ടികളുടെ മരണത്തിന് കാരണമായത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഉസ്ബെകിസ്താന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. വിദേശകാര്യ മന്ത്രാലയം വഴിയാണ് റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Post a Comment
0 Comments