Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ ഇനി കലപെയ്യും നാളുകള്‍; എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയത്തിന്‌ ഇന്ന് തുടക്കം


തൃക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിറ്റി വരക്കല്‍ നഗറില്‍ നടക്കുന്ന ജില്ലാ സര്‍ഗലയ കലാമത്സരങ്ങള്‍ക്ക് ഇന്ന് വൈകുന്നേരം നാലിന് സ്വാഗത സംഘം ചെയര്‍മാന്‍ അഷ്‌റഫ് ഹാജി ബീരിച്ചേരി പതാക ഉയര്‍ത്തുന്നതോടെ തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര ഉപാദ്ധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. ശംസുല്‍ ഉലമ മൗലീദ്, മുഖ്യപ്രഭാഷണം, ഇശ്ഖ് മജ്‌ലിസ് തുടങ്ങിയവ നടക്കും. നാളെ ശനിയാഴ്ച രാവിലെ എട്ടിന് നാല് വേദികളിലായി കലാമത്സരങ്ങള്‍ തുടങ്ങും.

പരിപാടിയുടെ പ്രചാരണാര്‍ഥം തൃക്കരിപ്പൂര്‍ മുനവ്വിര്‍ നഗര്‍ മുതല്‍ തൃക്കരിപ്പൂര്‍ ടൗണ്‍ വരെ വിളംബര റാലി നടത്തി. റാലി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്് താജുദ്ധീന്‍ ദാരിമി പടന്ന സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഷമീര്‍ ഹൈത്തമിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ബീരിച്ചേരി മഖാം സിയാറത്തിനു ശേഷം വിളംബര ജാഥ ബസ്റ്റാന്റില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ്് സുബൈര്‍ ദാരിമി നടന്ന, ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, സ്വാഗത സംഘം ചെയര്‍മാന്‍ അഷ്‌റഫ് ഹാജി ബീരിച്ചേരി, പിഎച്ച് അസ്ഹരി, മൂസ നിസാമി നാട്ടക്കല്‍, ഹനീഫ് മൗലവി കാസറഗോഡ്,മുദ്ദസിര്‍ കല്ലൂരാവി, അര്‍ഷദ് മൗലവി മൊഗ്രാല്‍, ഉദയ്ഫ് ആയിറ്റി,സൈനുല്‍ ആബിദ്, അബ്ദുള്ള ആയിറ്റി,ഹാഷിം യുകെ, സഈദ് എം വലിയപറമ്പ, നാസര്‍ മാവിലാടം ഇബ്രാഹിം അസ്അദി, സഈദ് ദാരിമി പടന്ന, റഷീദ് പിസി, അഷ്റഫ് മൂറനാട്, അമീന്‍ കുലേരി, സലീല്‍ ഫൈസി റബ്ബാനി സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad