ഇന്ത്യയിലേക്കുള്ള എണ്ണയുടെ നിരക്ക് വീണ്ടും കുറച്ച് റഷ്യ
16:33:00
0
മോസ്‌കോ: ഇന്ത്യക്ക് നല്‍കുന്ന എണ്ണയുടെ നിരക്ക് വീണ്ടും കുറച്ച് റഷ്യ. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കുമേല്‍ നിയന്ത്രണം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. 60 ഡോളറിനും താഴെയാണ് നിലവില്‍ റഷ്യ ഇന്ത്യക്ക് എണ്ണ വില്‍ക്കുന്നത്. യുറോപ്പ് അടക്കമുള്ള വിപണികളില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എണ്ണവില വന്‍തോതില്‍ കുറക്കാന്‍ റഷ്യ നിര്‍ബന്ധിതമായത്.
നേരത്തെ ജി7 രാജ്യങ്ങള്‍ റഷ്യക്ക് നല്‍കുന്ന എണ്ണക്ക് വിലപരിധി നിശ്ചയിച്ചിരുന്നു. ബാരലിന് 60 ഡോളറെന്ന പരിധിയാണ് രാജ്യങ്ങള്‍ റഷ്യന്‍ എണ്ണക്ക് നിശ്ചയിച്ചത്. ഇതിലൂടെ യുക്രയ്ന്‍ യുദ്ധത്തിന് കൂടുതല്‍ പണം റഷ്യക്ക് ലഭിക്കുന്നത് തടയാമെന്നാണ് കണക്കുകൂട്ടല്‍.
Tags
Post a Comment
0 Comments