Type Here to Get Search Results !

Bottom Ad

പട്‌ളയില്‍ നേത്ര പരിശോധന- തിമിര രോഗ ചികിത്സാ ക്യാമ്പ് ഞായറാഴ്ച




കാസര്‍കോട്: മെഡോക്ക് പോളിക്ലിനിക്കും വിഷന്‍ കെയര്‍ ഓപ്ടിക്കല്‍സും പട്‌ല മമ്പഉല്‍ ഹിദായ മദ്രസ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ ഒഎസ്എഫ് പട്‌ലയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നേത്ര പരിശോധന- തിമിര ചികിത്സ ക്യാമ്പ് നവംബര്‍ 6 ഞായറാഴ്ച രാവിലെ 9.00 മണി മുതല്‍ പട്‌ല പുതിയ മദ്രസ കെട്ടിടത്തില്‍ നടക്കും. മംഗളൂരുവിലെ പ്രശസ്ത നേത്ര ശസ്ത്രക്രിയ വിദഗ്ദ്ധന്‍ ഡോ. മുഹമ്മദ് സമീറുദ്ദീന്‍ (MBBS, MS, DNB, DO), ഡോ. ഫായിസ മുസ്തഫ കാസര്‍കോട് (MBBS, MS),ഡോ: സൗമ്യശ്രീ (MBBS ,DO, DNB) തുടങ്ങിയവരെ കൂടാതെ 10 അംഗ മെഡിക്കല്‍ ടീമും ക്യാമ്പില്‍ പരിശോധന നടത്തും. ക്യാമ്പില്‍, അര്‍ഹരായ 50 പേര്‍ക്ക് എസ്.എ അബ്ദുല്ലയുടെ സ്മരണാര്‍ഥം സൗജന്യ കണ്ണട വിതരണം നടത്തും. തിമിര ശാസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ശസ്ത്രക്രിയയില്‍ പ്രത്യേക ആനുകൂല്യവും നല്‍കും. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക 83300 07779.




Post a Comment

0 Comments

Top Post Ad

Below Post Ad