കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടികളും. തന്റെ മകന്‍ മുന്നിലും രണ്ട് കുട്ടികളോടൊപ്പം താന്‍ പിന്‍സീറ്റിലുമാണ് ഇരുന്നതെന്ന് സംഭവത്തില്‍ അറസ്റ്റിലായ ഷിഹാദിന്റെ മാതാവ് പറഞ്ഞു.
കാറിന്റെ പുറത്തായിയുര്‍ന്ന ഗണേഷ് എന്ന ആറു വയസുകാരന്‍ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ചെറിയ കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു.
'രാത്രി എട്ടര ആയിട്ടുണ്ടാകും, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നു. പെട്ടെന്ന് പുറത്ത് നിന്ന് ഒരു മുഖം അകത്തേക്ക് വന്നുവെന്നും തങ്ങള്‍ ഭയന്നു പോയെന്നും ഇവര്‍ പറയുന്നു. ആറുവയസുകാരന്‍ വണ്ടിയിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചെന്നും പറയുന്നു. ഈസമയമാണ് റോഡിലൂടെ പോയ ഒരാള്‍ ആറുവയസുകാരനെ പിടിച്ചു മാറ്റിയത്. ഗ്ലാസ് കയറ്റിയിട്ടതോടെ കുട്ടി വന്ന് ഗ്ലാസില്‍ തട്ടുകയായിരുന്നു', ഇവര്‍ പറയുന്നു.
Post a Comment
0 Comments