കോഴിക്കോട്: സമസ്ത മുന്നേറ്റ സമ്മേളനത്തിലെ 'അനധികൃത പെട്ടിക്കട' പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് വിദ്യാര്‍ഥി വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍. സമകാലിക വിഷയങ്ങളില്‍ നിലപാട് പറയുന്നു എന്ന ടെറ്റിലില്‍ ഫറോഖില്‍ കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച പരിപാടിയിലാണ് സത്താര്‍ പന്തലൂറിന്റെ പരാമര്‍ശം.
ബസ് സ്റ്റാന്റിലെ അനധികൃത പെട്ടിക്കടകളെ പോലെ കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളുണ്ടെന്നും അവയെ ജാഗ്രതയോടെ കാണണമെന്നുമായിരുന്നു പ്രസംഗം. ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ ശൂദ്ധീകരിക്കാന്‍ വിഖായ വളന്റീയര്‍മാര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്. ഇതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ''ഇന്നലെ ഫറോക്കില്‍ നടന്ന പ്രസംഗത്തിലെ 'അനധികൃത പെട്ടിക്കടകള്‍' എന്ന പരാമര്‍ശം കുറിക്ക് കൊണ്ടിട്ടുണ്ട്. പക്ഷെ അത് ദാറുല്‍ ഹുദാ സംരംഭങ്ങളുടെ തലയിലിട്ട് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കേട്ടപാതി, കേള്‍ക്കാത്ത പാതി ചില സുഹൃത്തുക്കള്‍ അത് ഏറ്റുപിടിച്ചിരിക്കുകയാണെന്നും സത്താര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മഹത്തായ സ്ഥാപനമാണ് ദാറുല്‍ ഹുദ. അതിന്റെ അനുബന്ധ സംവിധാനങ്ങളാണ് ദാറുല്‍ ഹുദാ ഓഫ് കാമ്പസുകള്‍. അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഹാദിയ കേരളത്തിന് പുറത്ത് ധാരാളം മദ്രസകളും നടത്തുന്നുണ്ട്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടും സഹകരണത്തോടും കൂടിയാണ് ഈ മദ്രസകള്‍ പ്രവര്‍ത്തിച്ച് വരുന്നത്. അഭിമാനകരമായ നേട്ടങ്ങളാണ് ഇതെല്ലാം സമുദായത്തിന് നല്‍കി കൊണ്ടിരിക്കുന്നത്. വസ്തുത ഇതായിരിക്കെ അനധികൃത പട്ടം സ്വയം ഏറ്റെടുത്ത് വിഡ്ഢിവേഷം കേട്ടുന്നവരോട് സഹതാപം മാത്രം- സത്താര്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments