കാസര്‍കോട്: എട്ടു കോടിയുടെ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ.എം നികേഷാ (32)ണ് ഖത്തര്‍ ലോകകപ്പ് കാണാന്‍ പോകുന്നതിനിടെ അറസ്റ്റിലായത്. 2013 മുതല്‍ 'കാസര്‍കോട് ചന്ദ്രഗിരി ചിട്ടി ഫണ്ട്‌സ്' എന്ന പേരില്‍ ചിട്ടി നടത്തി 300ഓളം ആളുകളില്‍ നിന്ന് എട്ടു കോടിയോളം രൂപ തട്ടിയെടുത്ത് നികേഷ് ഉള്‍പെടെയുള്ള അഞ്ചംഗ സംഘം മുങ്ങിയെന്നാണ് പരാതി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രജിത് കുമാര്‍, ദീപേഷ്, ഉണ്ണി കുളങ്ങര, ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നികേഷ്, ശ്രീജിത് എന്നിവരാണ് കേസിലെ പ്രതികള്‍.
കോടികളുടെ ചിട്ടി തട്ടിപ്പ് പ്രതി ലോകകപ്പ് കാണാന്‍ പോകുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയില്‍
14:16:00
0
കാസര്‍കോട്: എട്ടു കോടിയുടെ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ.എം നികേഷാ (32)ണ് ഖത്തര്‍ ലോകകപ്പ് കാണാന്‍ പോകുന്നതിനിടെ അറസ്റ്റിലായത്. 2013 മുതല്‍ 'കാസര്‍കോട് ചന്ദ്രഗിരി ചിട്ടി ഫണ്ട്‌സ്' എന്ന പേരില്‍ ചിട്ടി നടത്തി 300ഓളം ആളുകളില്‍ നിന്ന് എട്ടു കോടിയോളം രൂപ തട്ടിയെടുത്ത് നികേഷ് ഉള്‍പെടെയുള്ള അഞ്ചംഗ സംഘം മുങ്ങിയെന്നാണ് പരാതി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രജിത് കുമാര്‍, ദീപേഷ്, ഉണ്ണി കുളങ്ങര, ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നികേഷ്, ശ്രീജിത് എന്നിവരാണ് കേസിലെ പ്രതികള്‍.
Post a Comment
0 Comments