തൃക്കരിപ്പൂര്‍ (www.evisionnews.in): ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന് ഗുരതരമായി പരിക്കേറ്റു. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയും തൃക്കരിപ്പൂര്‍ ടൗണില്‍ തട്ടം ടെക്സ്സ്‌റ്റെയില്‍സ് ഉടമയുമായ അബ്ദുര്‍ റശീദിന് (45) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ടോടെ തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേനില്‍ വച്ചാണ് അപകടമുണ്ടായത്.
മംഗളൂറില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തി യാത്ര തുടങ്ങിയപ്പോള്‍ ഓടിക്കയറാന്‍ ശ്രമിച്ച റശീദ് താഴെ വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ് ഫോമിലുമായി തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. ട്രെയിനിറങ്ങിയവര്‍ സംഭവം കണ്ട് നിലവിളിച്ചതിനാല്‍ പെട്ടെന്ന് ട്രെയിന്‍ നിര്‍ത്തിയത് കൊണ്ട് ട്രാകിനുള്ളിലേക്ക് വീണില്ല. യാത്രക്കാര്‍ ചേര്‍ന്ന് ഉടന്‍ തൃക്കരിപ്പൂരിലെ ആശുപത്രിയിലും പിന്നീട് ശേഷം കണ്ണൂര്‍ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post a Comment
0 Comments