കാസര്‍കോട് (www.evisionnews.in): പുതുക്കി പണിത കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഒക്ടോബര്‍ രണ്ടിന് മഗ്‌രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കീഴൂര്‍ മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി പള്ളി വഖഫ് പ്രഖ്യാപനം നടത്തും. പൊതുസമ്മേളനം പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, യുഎം അബ്ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, ഹുസൈന്‍ തങ്ങള്‍ സംബന്ധിക്കും. മൂന്നിന് നാലുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം സെക്രട്ടറി സ്വാമി ധര്‍മാനന്ദ ചൈതന്യ, ഫാദര്‍ വിമല്‍ദേവ് കണ്ടത്തില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എ മാരായ സിഎച്ച് കുഞ്ഞമ്പു, എന്‍എ നെല്ലിക്കുന്ന്, എകെഎം അഷറഫ് പങ്കെടുക്കും. ആറിന് രാവിലെ 10 മണിക്ക് നടക്കുന്ന ലഹരിവിരുദ്ധ സദസ് കാസര്‍കോട് ഡിസി ആര്‍ബി ഡിവൈഎസ്പി അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്യും.
സൈക്കോളജിസ്റ്റ് ഡോ. സുലൈമാന്‍ മേല്‍പ്പ ത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ രാത്രി നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, പേരോട് മുഹമ്മദ് അല്‍ അസ്ഹരി, ഇപി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, ഷാക്കിര്‍ ബാഖവി മമ്മാട് എന്നിവര്‍ പ്രഭാഷണം നടത്തും. ഏഴിന് കുമ്പോല്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പ്രഭാഷണ സദസില്‍സിന്‍സാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും.
3, 4, 5 തിയതികളില്‍ രാവിലെ 7.30 മുതല്‍ വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യമത്സരങ്ങള്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ ഖാദര്‍ കുന്നില്‍, അബ്ദുല്ല ഹാജി കോഴിത്തിടില്‍, ഷരീഫ് കളനാട്, അബ്ദുല്‍ ഹക്കീം ഹാജി കളനാട്, കെപി അബ്ബാസ്, നൗഷാദ് മിഹ്‌റാജ്, എകെ സുലൈമാന്‍ പങ്കെടുത്തു.
Post a Comment
0 Comments