മംഗളൂരു (www.evisionnews.in): ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കുന്താപുരം റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കട്ബെല്‍ത്തൂര്‍ ഗ്രാമത്തിലെ ദേവല്‍മുണ്ട സ്‌കൂളിന് സമീപത്തെ വീട്ടിലാണ് സംഭവം. കൊഗര്‍ സ്വദേശിയായ ഭര്‍ത്താവ് രവി ആചാര്യ (42), ഭാര്യ സൊറാബ സ്വദേശിനി പൂര്‍ണിമ ആചാര്യ (38) എന്നിവരാണ് മരിച്ചത്. രവിയും പൂര്‍ണിമയും മാത്രമായിരുന്നു വീട്ടില്‍ താമസം.
ഞായറാഴ്ച രാത്രി ഇരുവരും തമ്മില്‍ വഴക്കുകൂടിയിരുന്നു. പ്രകോപിതനായ രവി ഭാര്യയെ കൊലപ്പെടുത്തുകയും തുടര്‍ന്ന് വിഷം കഴിച്ച് ജീവനൊടുക്കുകയുമായിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവറായ രവി 16 വര്‍ഷം മുമ്പാണ് പൂര്‍ണിമയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. മക്കള്‍ പൂര്‍ണിമയുടെ അമ്മയുടെ കൂടെയാണ് അടുത്ത കാലത്തായി താമസിക്കുന്നത്. മദ്യപാനിയായ രവി പൂര്‍ണിമയെ ദിവസവും ഉപദ്രവിക്കാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ഡിവൈഎസ്പി കെ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.
Post a Comment
0 Comments