കാസര്‍കോട് (www.evisionnews.in): കേസുകളില്‍ അനാവശ്യമായി ഇടപെട്ട സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സര്‍വീസില്‍ നിന്നു പിരിച്ചുവിടപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടറെ തിരിച്ചെടുത്തു കാസര്‍കോട്ട് നിയമനം നല്‍കി. എന്‍ജി ശ്രീമോനെയാണ് കാസര്‍കോട് ക്രൈംബ്രാഞ്ചില്‍ പുനര്‍ നിയമനം നല്‍കിയത്.
മന്ത്രി ജിആര്‍ അനിലിനോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട വട്ടപ്പാറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗിരി ലാലിനെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവിന് ഒപ്പമാണ് ശ്രീമോന്റെ കാസര്‍കോട്ടെ നിയമന ഉത്തരവും പുറത്തിറങ്ങിയത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് ഉത്തരവ് ഇറക്കിയത്. കണ്ണൂര്‍ അഴീക്കല്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരിക്കെയാണ് ശ്രീമോനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടത്.
തൊടുപുഴ ഇന്‍സ്‌പെക്ടര്‍ ആയിരിക്കവെ ശ്രീ മോന്‍ വസ്തു ഇടപാട് കേസില്‍ എതിര്‍ കക്ഷിക്കുവേണ്ടി ഇടപെട്ട് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കി നേരത്തെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ശ്രീമോനെ തിരായി ഉയര്‍ന്ന 30 വോളം പരാതികളെകുറിച്ച് അന്വേഷി ച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട തി വിജിലന്‍സ് ഐജിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷ് അന്വേഷണം നടത്തുകയും അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പി ക്കുകയും ചെയ്തു. ശ്രീമോനെ സസ്‌പെന്റ് ചെയ്യാനും അഞ്ചു മാസ ത്തിനുള്ളില്‍ നടപടി യെടുക്കാനുമായിരുന്നു കോടതി ഉത്തരവ്.
തുടര്‍ന്ന് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിട്ടു. ഇതി നെതിരെ ശ്രീമോന്‍ അപ്പീല്‍ നല്‍കുകയും ഇതിന്മേല്‍ ഐജിആയിരുന്ന വിജയ സാഖറെഅന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗ സ്ഥനെ തിരിച്ചെടുത്ത് കാസര്‍ കോട്ട് നിയമനം നല്‍കിയത്. ഉത്തരവ് കൈപറ്റിയ ശ്രീമോന്‍ ഇന്നോ നാളെയോ കാസര്‍കോട്ടെത്തി ചുമതലയേ ല്‍ക്കുമെന്നാണ് സൂചന.
Post a Comment
0 Comments