നന്ദമൂരി കല്യാൺ റാമിനെ നായകനാക്കി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംയുക്ത മേനോന്‍റെ ക്യാരക്ടർ വീഡിയോ പുറത്തിറങ്ങി. ബിംബിസാര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൈജയന്തി എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിക്കുന്നത്. കാതറിൻ തെരേസയാണ് ചിത്രത്തിലെ മറ്റൊരു നായിക. എൻടിആർ ആർട്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. വരീനാ ഹുസൈൻ, വെണ്ണല കിഷോർ, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. 40 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 5 ന് റിലീസ് ചെയ്യും.
Post a Comment
0 Comments