പള്ളിക്കര (www.evisionnews.in): ജൂലൈ മാസം 21ന് നടക്കുന്ന പള്ളിക്കര ഗ്രാമ പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി സമീറ അബ്ബാസ് വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. പഞ്ചായത്ത് ലീഗ് ഓഫീസില്‍ നിന്ന് നിരവധി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രകടനമായി പഞ്ചായത്ത് ഓഫീസിലെത്തിയാണ് രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചത്.
യുഡിഎഫ് ചെയര്‍മാന്‍ ഹനീഫ് കുന്നില്‍, കണ്‍വീനര്‍ ഷാഫി മവ്വല്‍, മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ് കെഇഎ ബക്കര്‍, ഹക്കീം കുന്നില്‍, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, സെക്രട്ടറി ഹാരിസ് തൊട്ടി, സാജിദ് മവ്വല്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജന സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, സാജിദ് മൗവ്വല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല ബഷീര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സിദ്ധീഖ് പള്ളിപ്പുഴ, അബ്ബാസ് തെക്കുപുറം, ചോണായി മുഹമ്മദ് കുഞ്ഞി, ടി പി കുഞ്ഞബ്ദുല്ല ഹാജി, പി കെ അബ്ദുല്ല പള്ളിപ്പുഴ, മാധവ ബേക്കല്‍,ഷാനവാസ് എം ബി, നാസര്‍ ചേറ്റുകുണ്ട്, ഹനീഫ പള്ളിക്കര, സിറാജ് മഠത്തില്‍, ദാവൂദ് പള്ളിപ്പുഴ, രിസ്വാന്‍ പള്ളിപ്പുഴ, എം ജി ആയിഷ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments