കാസര്‍കോട് (www.evisionnews.in): പുത്തിഗെ മുഗുവിലെ പ്രവാസി അബൂബക്കര്‍ സിദ്ദീഖിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റു ചെയ്തു. അധോലോക സംഘത്തിന് ക്വട്ടേഷന്‍ ഏല്‍പ്പിച്ചവരാണ് ഇവരെന്ന് ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിയാസ് ഹസന്‍ (33), അബ്ദുര്‍ റസാഖ് (46), അബൂബകര്‍ സിദ്ദീഖ് (33) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അബൂബകര്‍ സിദ്ദീഖിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നും പൊലീസ് പറയുന്നു. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചിരുന്നു. നേരത്തെ കേസില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ അസീസ് (36), അബ്ദുര്‍ റഹീം (41) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ അഞ്ചായി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് വെള്ളിയാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments