കാസര്‍കോട് (www.evisonnews.in): ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡ് പള്ളിപ്പുഴയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ സമീറ അബാസ് വിജയിച്ചു. 831 വോട്ടുകള്‍ നേടിയാണ് സമീറ ജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി ഷൈലജ 12 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി റഷീദ 235 വോട്ടുകളുമാണ് നേടിയത്. വോട്ടെടുപ്പില്‍ 57. 14 ശതമാനം പോളിങ് രേഖപ്പെടുത്തി. 891 പുരുഷന്‍മാരും 995 സത്രീകളുമായി 1886 വോട്ടര്‍മാരാണുള്ളത്. 1078 വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 461 പുരുഷന്‍മാരും 617 സത്രീകളുമാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. വനിത സംവരണ വാര്‍ഡായിരുന്നു പള്ളിപ്പുഴ.
കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡില്‍എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എസ്. അനില്‍കുമാര്‍ വിജയിച്ചു. ബിജെപി പ്രതിനിധാനം ചെയ്ത വാര്‍ഡില്‍ വോട്ടുകളുടെ വന്‍ കുറവുണ്ടായി.
Post a Comment
0 Comments