കാസര്‍കോട് (www.evisionnews.in): തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭ തോയമ്മല്‍ (വാര്‍ഡ് 11) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. ഇന്ദിര (സിപിഐഎം) 464 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്‍. ഇന്ദിര 701 വോട്ട്, യൂഡിഎഫ് സ്ഥാനാര്‍ത്ഥി പി.നാരായണി (ഐ എന്‍സി ) 237 വോട്ട്, ബിജെപി സ്ഥാനാര്‍ത്ഥി എം.എ രേഷ്മ 72 വോട്ട്. കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. ജാനകിക്കുട്ടിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ആകെ വോട്ട് 1158. പോള്‍ ചെയ്തത് 1010.
കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് ആടകത്തിലേക്ക് എ.എല്‍.പി സ്‌കൂള്‍ കള്ളാറില്‍ നടത്തിയ വോട്ടെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാം 33 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സണ്ണി അബ്രഹാം 441 വോട്ടുകള്‍ നേടി, സജി പ്ലാച്ചേരി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-ഐ) 408 വോട്ടും സുനേഷ് നാരായണന്‍ (ബി ജെ പി ) 90 വോട്ടും നേടി. 939 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 441 പുരുഷന്മാരും 498 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. 79.71 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ വോട്ടര്‍മാര്‍ -1178.
Post a Comment
0 Comments