കാസര്‍കോട് (www.evisionnews.in): ഡോക്ടേഴ്സ് ദിനത്തില്‍ കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് കാസര്‍കോടിന്റെ ജനകീയ ഡോക്ടര്‍ ബാജാ കേശവ് ഭട്ടിനെ ആദരിച്ചു. ബീരന്ത് വയലിലെ വീട്ടിലെത്തിയായിരുന്നു ഡോക്ടര്‍ക്ക് ആദരവ് നല്‍കിയത്. ലയണ്‍സ് പ്രസിഡന്റ്് ആസിഫ് മാളിക, സെക്രട്ടറി റാഷിദ് പെരുമ്പള, വൈസ് പ്രസിഡന്റ് അഷ്‌റഫലി അച്ചു. ജോ. സെക്രട്ടറി സനൂജ്, ക്ലബ്ബ് അംഗം നാച്ചു ചൂരി എന്നിവര്‍ ഡോ ബാജാ കേശ ഭട്ടിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് ആദരവു നല്‍കിയത്.
ക്ലബ് പ്രസിഡന്റ്് ആസിഫ് മാളിക ഉപഹാരം കൈമാറി. ക്ലബ് അംഗം നാച്ചു ചൂരി ഷാളണിയിച്ചു. കാസര്‍കോട്ടെ നിര്‍ധന രോഗികളുടെ അത്താണിയാണ് ഡോ. ബാജാ കേശവ ഭട്ട്. മെഡിക്കല്‍ ക്യാമ്പുകളിലൂടെ ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഇദ്ദേഹം സൗജന്യ ചികിത്സ നല്‍കിയത്. ലളിത ജീവിതത്തിനുടമയായ ഡോ. കേശവ ഭട്ട് രോഗികള്‍ക്ക് ഏതുസമയത്തും ചികിത്സ ഉറപ്പാക്കുവാന്‍ സദാ സന്നദ്ധനാണ്.സേവന രംഗത്ത് സമാനതകളില്ലാത്ത മാതൃകാ പ്രവര്‍ത്തനം നടത്തുന്ന ബാജാ കേശവ ഭട്ടിനെ ആദരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്ലബ് പ്രസിഡന്റ്് ആസിഫ് മാളിക പറഞ്ഞു. കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ സ്‌നേഹാദരവിന് ഡോ. ബാജാ കേശവ് ഭട്ട് നന്ദി പറഞ്ഞു.
Post a Comment
0 Comments