Type Here to Get Search Results !

Bottom Ad

സ്വച്ഛ് വിദ്യാലയ പുരസ്‌കാര നിറവില്‍ തെക്കില്‍ വെസ്റ്റ് ഗവ. യു.പി സ്‌കൂള്‍


കാസര്‍കോട് (www.evisionnews.in): തെക്കില്‍ വെസ്റ്റ് ഗവ യുപി.സ്‌കൂളിന് സ്വച്ഛ് വിദ്യാലയ പുരസ്‌ക്കാരം.മികച്ച കുടിവെള്ള വിതരണം, ഹാന്‍ഡ് വാഷ് ആന്‍ഡ് സാനിറ്റൈസിംഗ് എന്നീ മേഖലകളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് ബഹുമതി ലഭിച്ചത്.കാസറഗോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രന്‍വീര്‍ചന്ദ് ആണ് അവാര്‍ഡ് സമ്മാനിച്ചത്. കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുഷ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുരേഷ് കുമാര്‍, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍, കുമ്പള എഇഒ സംബന്ധിച്ചു. തെക്കില്‍ വെസ്റ്റ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍. കെ, പി.ടി.എ പ്രസിഡണ്ട് മജീദ്,  സീനിയര്‍ അസിസ്റ്റന്റ് അബ്ദുല്‍ ഖാദര്‍.പി.കെ,അധ്യാപകന്‍ ജിനേഷ്.കെ.എം, വിദ്യാര്‍ഥികളായ റുക്കിയ സമ, ആയിഷ ഹസ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. തെക്കില്‍ വെസ്റ്റ് സ്‌കൂളിനെ കൂടാതെ ഗവ. യുപി സ്‌ക്കൂള്‍ കോളിയടുക്കം, ഗവ. യുപി സ്‌ക്കൂള്‍ കാസര്‍കോട്, ജി.വി.എച്ച്.എസ്.എസ്.മൊഗ്രാല്‍ പുത്തൂര്‍, ഗവ.യു.പി സ്‌ക്കൂള്‍ മണ്ഡപം എന്നിവരും അവാര്‍ഡിന് അര്‍ഹരായി.

Post a Comment

0 Comments

Top Post Ad

Below Post Ad