എം.ടി വാസുദേവൻ നായർ തിരക്കഥയെഴുതി നെറ്റ്ഫ്ളിക്സിനായി ഒരുങ്ങുന്ന 'കഡുഗണ്ണാവ: ഒരു യാത്രാക്കുറിപ്പ്' എന്ന ആന്തോളജി ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്ന ഭാഗം സംവിധാനം ചെയ്യുന്നത് രഞ്ജിത്. ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ മറ്റ് ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം പിൻമാറിയെന്നാണ് വിവരം. എം.ടി.യുടെ അതേ പേരിലുള്ള പ്രശസ്തമായ കൃതിയുടെ ദൃശ്യാവിഷ്കാരമായിരിക്കും ചിത്രം. ശ്രീലങ്കയും കേരളവും ലൊക്കേഷനുകളാകുമെന്നും ചിത്രം, 10 ഹ്രസ്വചിത്രങ്ങളുടെ സീരീസ് ആയിരിക്കുമെന്നും സൂചനയുണ്ട്. ഇവയിൽ ചില സിനിമകളുടെ ചിത്രീകരണം പൂർത്തിയായി. ഇതാദ്യമായാണ് ഒരു ഒടിടി പ്ലാറ്റ്ഫോം മുന്‍നിര താരങ്ങളെ ഉൾപ്പെടുത്തി ഇത്രയും വലിയ ഒരു സീരീസ് അവതരിപ്പിക്കുന്നത്. ഈ സീരീസിന്‍റെ ഭാഗമായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ഓളവും തീരവും' അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.
Post a Comment
0 Comments