ദേശീയം (www.evisionnews.in): ഓണ്‍ലൈനിലൂടെ വസ്ത്രവും ഭക്ഷണ പദാര്‍ത്ഥങ്ങളുമെല്ലാം ഓര്‍ഡര്‍ ചെയ്യുന്നത് ഇന്ന് സര്‍വ്വ സാധാരണമായ ഒരു കാര്യമാണ്. ഇത്തരം ഷോപ്പിങ്ങില്‍ പറ്റുന്ന പലതരം അമളികളും തട്ടിപ്പുകളും സമൂഹിക മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു പരാതിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത കോഫിയെ കുറിച്ചാണ് പരാതി.
സൊമാറ്റോ എന്ന ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ കാപ്പിയില്‍ നിന്ന് ചിക്കന്‍ കഷ്ണം കിട്ടിയെന്നാണ് പരാതി. സുമിത് സൗരഭ് എന്നയാളാണ് തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്. തേര്‍ഡ് വേവ് ഇന്ത്യ എന്ന കോഫി ഷോപ്പിനെതിരെയാണ് സുമിത്തിന്റെ പരാതി. കാപ്പി കുടിച്ച് അല്‍പം കഴിഞ്ഞപ്പോഴാണ് അതില്‍ നിന്ന് ചിക്കന്‍ കഷ്ണം കണ്ടെത്തിയത്. അതിന്റെ ചിത്രവും സുമിത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post a Comment
0 Comments