കാസര്‍കോട് (www.evisionnews.in): പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളയിലാണ് നാടിനെ ഞെട്ടിച്ച മരണം നടന്നത്. പെര്‍ള കണടിക്കാന സര്‍പ്പമലയിലെ വസന്ത (26), ഭാര്യ ശരണ്യ (22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചുവന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. ഇവരെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് രാത്രി സമീപവാസികള്‍ എത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇവര്‍ക്ക് കുട്ടികളില്ല.
Post a Comment
0 Comments