കേരളം (www.evisionnews.in): പ്ലസ് വണ്‍ പരീക്ഷ അഞ്ചു ദിവസം മുന്നേ മാറ്റിയെങ്കിലും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇക്കാര്യമറിഞ്ഞത് ഇന്നലെ. വൈകുന്നേരം നാലു മണിക്കാണ് പത്രസമ്മേളനം നടത്തി പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ച കാര്യം മന്ത്രി മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രഖ്യാപിച്ചത്. പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ ടൈം ടേബിള്‍ ഹയര്‍ സെക്കന്ററിയില്‍ ഈ മാസം 18 നും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ ഈ മാസം 19നും ഇറങ്ങിയിരുന്നു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. തീയതി സഹിതം വിശദമായ ടൈം ടേബിള്‍ ആണ് ജീവന്‍ ബാബു ഇറക്കിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കള്‍ക്കും ഈ ടൈം ടേബിള്‍ കിട്ടിയിരുന്നു. പരീക്ഷ മാറ്റി വച്ചു എന്നും പുതിയ ടൈം ടേബിളും എല്ലാവരുടെയും കയ്യില്‍ കിട്ടിയിട്ടും വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി അറിഞ്ഞില്ല. ഇന്നലെ പത്രസമ്മേളനം നടത്തിയപ്പോള്‍ പുതിയ കാര്യം പ്രഖ്യാപിക്കുന്നതു പോലെ പ്ലസ് വണ്‍ പരീക്ഷ മാറ്റി വച്ചു എന്ന് വിദ്യാഭ്യാസ മന്ത്രി അറിയിക്കുകയായിരുന്നു.
ഞങ്ങള്‍ നേരത്തെ അറിഞ്ഞെന്നായി വിദ്യാര്‍ഥികള്‍. പൊതു വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ മന്ത്രി വി. ശിവന്‍ കുട്ടിയെ കൃത്യമായി അറിയിക്കാതെ മന്ത്രിയെ വേഷം കെട്ടിച്ച് പത്രസമ്മേളനത്തില്‍ ഇരുത്തുകയായിരുന്നു ഉദ്യോഗസ്ഥര്‍ എന്ന് ആരോപണമുയരുന്നുണ്ട്. പത്രസമ്മേളനത്തിനുശേഷം മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഓഫിസിലേക്ക് നേരത്തെ ഇറക്കിയ ടൈം ടേബിള്‍ അയച്ച് കൊടുത്തപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അക്കിടി അവര്‍ തിരിച്ചറിയുന്നത്. പേഴ്സണല്‍ സ്റ്റാഫില്‍ 25 പേരുണ്ടെങ്കിലും മന്ത്രിയെ കാര്യങ്ങള്‍ കൃത്യമായി ബോധിപ്പിക്കാന്‍ ഇവര്‍ക്കാവുന്നില്ലന്നാണ് പരാതി. സി പി എം അധ്യാപക സംഘടനയായ കെ എസ് ടി എ ആണ് ഇത്തരം കാര്യങ്ങള്‍ തിരുമാനിക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് ഇതൊന്നും അറിയുന്നില്ലന്നും പാര്‍ട്ടിക്കാര്‍ക്ക് തന്നെ പരാതിയുണ്ട്.
Post a Comment
0 Comments