Type Here to Get Search Results !

Bottom Ad

റഷ്യ-യുക്രെയ്ന്‍ രണ്ടാം ഘട്ട ചര്‍ച്ച ഉടന്‍; വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍


വിദേശം (www.evisionnews.in): റഷ്യ- ഉക്രൈന്‍ ആദ്യ ഘട്ട സമാധാന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അഞ്ചര മണിക്കൂറോളമാണ് ഇന്നലെ ബെലാറൂസില്‍ ചര്‍ച്ച നീണ്ടത്. ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇനിയും തുടരും. വരും ദിവസങ്ങളില്‍ രണ്ടാം ഘട്ട ചര്‍ച്ച നടക്കും. പോളണ്ട്- ബെലാറൂസ് അതിര്‍ത്തിയില്‍ വച്ചായിരിക്കും രണ്ടാം ഘട്ട ചര്‍ച്ച എന്നാണ് സൂചന.

അതേസമയം ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. ഇന്നലെ ചേര്‍ന്ന യു.എന്‍ പൊതുസഭയുടെ അടിയന്തര യോഗത്തിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് രണ്ട് രാജ്യങ്ങളോടും ആവശ്യപ്പെട്ടത്. ഉടന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും, ജനവാസ മേഖലകള്‍അടക്കം ആക്രമിക്കപ്പെടുന്നതിന് തെളിവുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഉക്രൈനും റഷ്യുമായി യു.എന്‍ ചര്‍ച്ച നടത്താന്‍ തയ്യാറാാണെന്നും ഗുട്ടെറസ് വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad