ദേശീയം (www.evisionnews.in): രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു മാസത്തിന് ശേഷം ഒരു ലക്ഷത്തില്‍ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,876 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തെ അപേക്ഷിച്ച് 22 ശതമാനം കേസുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 9.18 ശതമാനമാണ്. 895 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരണസംഖ്യ 5,02,874 ആയി ഉയര്‍ന്നു. നിലവില്‍ 11,08,938 സജീവ കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,054 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,06,60,202 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 96.19 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 169.63 കോടി ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post a Comment
0 Comments