കാസര്‍കോട് (www.evisionnews.in): രാജിയാകാത്ത ആത്മാഭിമാനം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല നടത്തിയ പ്രതിനിധി സമ്മേളനം നെല്ലിക്കട്ട കെ.എം കോട്ടേജില്‍ ചേര്‍ന്നു. സമസ്ത ജില്ലാ മുശാവറാംഗം ഇ.പി ഹംസത്തു സഅദി പ്രാര്‍ഥന നടത്തി. മേഖല പ്രസിഡന്റ് ഖലീല്‍ ദാരിമി ബെളിഞ്ചയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി ജാഫര്‍ മൗലവി മീലാദ് നഗര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. മുഹമ്മദ് മുസ്ലിയാര്‍ തിരൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. റിട്ടേണിംഗ് ഓഫീസര്‍ ഇബ്രാഹിം അസ്ഹരി പള്ളങ്കോട് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍,ആദം ദാരിമി നാരമ്പാടി, അസീസ് പാടലടുക്ക, അന്‍വര്‍ തുപ്പക്കല്‍, എന്‍.എ അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം നെല്ലിക്കട്ട സംസാരിച്ചു. ഭാരവാഹികള്‍: സിദ്ദീഖ് ബെളിഞ്ചം (പ്രസി), ബഷീര്‍ ഫൈസി ബാറടുക്ക (വൈസ് പ്രസി), സുബൈര്‍ ഹുദവി ഗുണാജെ (ജന. സെക്ര), ശഫീഖ് അസ്നവി ചര്‍ളടുക്ക (വര്‍ക്കിംഗ് സെക്ര), അലി മിയാടിപ്പള്ളം (ട്രഷ), വിംഗ് സെക്രട്ടറിമാരായി ഷബീബ് ഫൈസി റബ്ബാനി ബാപാലിപ്പൊന്നം (ഇബാദ്),അലി കെ പള്ളം(വിഖായ), അബൂ ത്വാഹിര്‍ അസ്ഹരി നാരമ്പാടി (സഹചാരി), മുസ്തഫ റഹ്മാനി കുമ്പഡാജ (സര്‍ഗലയം), സുഹൈല്‍ റഹ്മാനി താനിപ്പള്ളം (ട്രന്റ്), ഇബ്രാഹിം ഹനീഫി മാവിനക്കട്ട (ത്വലബ), സജാദ് പൈക്ക (കാമ്പസ്) എന്നിവരെ തരഞ്ഞെടുത്തു. സുബൈര്‍ ഹുദവി നന്ദി പറഞ്ഞു.
Post a Comment
0 Comments