കാസര്‍കോട് (www.evisionnews.in): സിനിമ- ടിവി താരങ്ങള്‍ക്ക് കാസര്‍കോടന്‍ സ്‌റ്റൈലിസ്റ്റ് വസ്ത്രങ്ങളൊരുക്കി ശ്രദ്ധേയനാവുകയാണ് കാസര്‍കോട് സ്വദേശി ഫരീദ് ഇന്‍ഫിനിറ്റി. വസ്ത്ര ഫാഷനുകളിലെ പുതിയ ട്രെന്റുകള്‍ ആദ്യമെത്തുന്നതും പരിചയപ്പെടുത്തുന്നതും കാസര്‍കോട്ടുകാരാണ്. അതുകൊണ്ട് തന്നെ കാസര്‍കോടന്‍ ഫാഷനുകള്‍ക്കും ഡിസൈനര്‍സിനും സിനിമ ടിവി രംഗങ്ങളില്‍ വന്‍ ഡിമാന്റാണ് സിനിമ താരങ്ങള്‍ക്കും ടിവി ഷോ അവതാരകര്‍ക്കും റിയലിറ്റി ഷോയിലെ മത്സരാര്‍ഥിക്ക് വരെ ഫാഷന്‍ വസ്ത്രമെരുക്കുന്നത് യുവ കാസര്‍കോട്ടുകാരനാണ്.
മഴവില്‍ മനോരമയിലെ ഉടന്‍ പണം, പണം തരും പടം, ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി, സീ കേരള ചാനലിലെ സരിഗമ, ബസിംഗ. റോക്ക് ആന്റ് റോള്‍ എന്നി ടിവി ഷോയിലെ അവതാരകര്‍ക്കും ഫരീദ് വസ്ത്രമലങ്കരിക്കുന്നുണ്ട്. പ്രമുഖ ടിവി അവതാരകരായ ഗോവിന്ദ് പത്മസൂര്യടെ പേഴ്‌സണല്‍ സ്‌റ്റൈലിസ്റ്റ കൂടിയാണ് ഫരീദ്. ഉടന്‍ പുറത്തിറങ്ങുന്ന 'വൈന്‍ സിനിമയിലെ അസിസ്റ്ററ്റ് കോസ്റ്റും ഡിസൈനറും ഫരീദാണ്.
https://www.instagram.com/reel/CZrbOsKFj3u/?utm_medium=share_sheet
https://www.instagram.com/reel/CZrbOsKFj3u/?utm_medium=share_sheet
Post a Comment
0 Comments