കാസര്‍കോട് (www.evisionnews.in): ചെമ്മനാട് മഫ് ജാക്കേഴ്‌സ് സ്‌പോര്‍ട്ടിങ്ങ് ക്ലബ് സംഘടിപ്പിക്കുന്ന ചെമ്മനാട് ക്രിക്കറ്റ് ലീഗിന്റെ എട്ടാമത് സീസണ്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 8, 9 തിയതികളില്‍ നടക്കും. ചെമ്മനാട്ടുകാരായ നൂറോളം ക്രിക്കറ്റ് താരങ്ങള്‍ എട്ടു ടീമുകളിലായി മത്സരിക്കും. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് താരങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ആള്‍ കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദലി മുണ്ടാങ്കുളം നിര്‍വഹിച്ചു. ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫി എ.സി അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കുഞ്ഞി, സഹീദ് എസ്.എ, ഫൈസല്‍ എം.എ, ഷംസുദ്ദീന്‍ ചിറാക്കല്‍, റിഷാദ് സി.ബി, അഫ്‌സല്‍ സി.എ, നൗഫല്‍ ഹൈറേഞ്ച്, തദ്ബീര്‍ ബി.എച്ച്, ജാബിര്‍ കെ.ടി, സമദ് കല്ലുവളപ്പ് സംബന്ധിച്ചു.
Post a Comment
0 Comments