Type Here to Get Search Results !

Bottom Ad

ഹോം ഐസൊലേഷന്‍ പത്തില്‍ നിന്നും ഏഴു ദിവസമായി കുറച്ചു; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്രം


ദേശീയം (www.evisionnews.in): നേരിയ ലക്ഷണങ്ങളോട് കൂടിയതും ലക്ഷണമില്ലാത്തതുമായ കോവിഡ്-19 കേസുകളുടെ ഹോം ഐസൊലേഷനായി കേന്ദ്രം പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ടെസ്റ്റ് പോസിറ്റീവ് ആയി കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഹോം ഐസൊലേഷനില്‍ കഴിഞ്ഞാലും തുടര്‍ച്ചയായി മൂന്ന് ദിവസം പനി ഇല്ലെങ്കിലും ഐസൊലേഷന്‍ അവസാനിപ്പിക്കാം. മാസ്‌ക് ധരിക്കുന്നത് തുടരണം. ഹോം ഐസൊലേഷന്‍ അവസാനിച്ചതിന് ശേഷം വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. നേരത്തെ, രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി 10 ദിവസത്തിനു ശേഷമാണ് ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കേണ്ടിയിരുന്നത്.

നാളിതുവരെ എല്ലാ ഒമൈക്രോണ്‍ രോഗികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒമൈക്രോണ്‍ കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദമായതിനാല്‍, രോഗലക്ഷണങ്ങളും തീവ്രതയും മനസ്സിലാക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഓരോ രോഗിയെയും നിരീക്ഷിക്കുന്നുണ്ട്.

രോഗലക്ഷണങ്ങളൊന്നും അനുഭവിക്കാത്തതും 93 ശതമാനത്തിലധികം ഓക്സിജന്‍ സാച്ചുറേഷന്‍ ഉള്ളതുമായ ലബോറട്ടറി സ്ഥിരീകരിച്ച കേസുകളാണ് ലക്ഷണമില്ലാത്ത രോഗികള്‍. പനിയോട് കൂടിയോ പനി ഇല്ലാതെയോ ജലദോഷമുള്ള, ശ്വാസതടസ്സം അനുഭവപ്പെടാത്ത 93 ശതമാനത്തിലധികം ഓക്‌സിജന്‍ സാച്ചുറേഷന്‍ ഉള്ള രോഗികളെയാണ് നേരിയ ലക്ഷണങ്ങള്‍ ഉള്ള രോഗികളായി കണക്കാക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad