കേരളം (www.evisionnews.in): മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. ഈ മാസം പതിനഞ്ചിനാണ് അമേരിക്കയില്‍ പോകുന്നത്. നേരത്തെ അദ്ദേഹം അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. അതിന് ശേഷമുള്ള തുടര്‍ പരിശോധനകള്‍ക്ക് വേണ്ടിയാണ് വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രിയും ഭാര്യ കമലയും അദ്ദേഹത്തിന്റെ പേര്‍സണല്‍ അസിസ്റ്റന്റ് വി എം. സുനീഷുമാണ് അമേരിക്കയ്ക്ക് പോകുന്നത്.
മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണ്. നേരത്തെ അദ്ദേഹത്തിന് അര്‍ബുദ ചികിത്സ നടത്തിയിരുന്നു. ഈ ചികിത്സ വിജയകരമായിരുന്നു. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ഈ ചികിത്സയുടെ തുടര്‍ പരിശോധനകള്‍ നടത്തണം ഇതിനായാണ് ഇപ്പോള്‍ അമേരിക്കയിലേക്ക് യാത്രപോകുന്നത്. നവംബര്‍ പകുതിയോടു കൂടി അമേരിക്കയില്‍ പോകാനുള്ള ആലോചന ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ആ സമയത്ത് അവിടെ ഉണ്ടാകാത്തത് കൊണ്ടാണ് യാത്ര മാറ്റി വച്ചത്.
Post a Comment
0 Comments