Type Here to Get Search Results !

Bottom Ad

കെ-റെയിലില്‍ പിണറായി ഭരണകൂടം ചോദ്യങ്ങള്‍ ഭയപെടുന്നു: പി. ഇസ്മായില്‍


ഉദുമ (www.evisionnews.in): കെറെയില്‍ പദ്ധതിയിലെ അശാസ്ത്രീയത ചൂണ്ടി കാട്ടുന്നവരെ നാവരിഞ്ഞ് നിശബ്ദരാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍ പ്രസ്താവിച്ചു. ഉദുമ മണ്ഡലം യൂത്ത് ലീഗ് കാപ്പില്‍ സനാബിലകത്ത് ഹാളില്‍ സംഘടിപിച്ച ലീഡ് 2022 എക്‌സ്‌ക്യുട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കെ-റെയിലിനെതിരായി സമരം ചെയ്യുന്നവരെ വര്‍ഗ്ഗീയ വാദികളും പിന്തിരപ്പന്‍മാരുമാക്കി ചാപ്പകുത്താനാണ് ഭരണകൂടം മത്സരിക്കുന്നത്.

പരിസ്ഥിതിക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്ന അതിവേഗപ്പാതയെ കവിതയിലൂടെ ചോദ്യം ചെയ്തതിന്റെ പേരില്‍ പിണറായിയുടെ തുടര്‍ ഭരണത്തിനായി വോട്ടുചെയ്ത കവി പോലും വംശീയ അധിക്ഷേപത്തിന് ഇരയായത് നിസ്സാര കാര്യമല്ല.സ്‌കൂളും റോഡും പാലവും ആശുപത്രിയും മറ്റു സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി നാടുനീളെ സഞ്ചരിക്കാറില്ല. നവ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അദ്ധേഹം ജനങ്ങളുമായി സംസാരിക്കുന്നത്. ഭരണ സിരാ കേന്ദ്രത്തില്‍ നിന്നും ഭരണീയര്‍ക്ക് കിട്ടേണ്ട സേവനങ്ങക്കും സാങ്കേതിക മാര്‍ഗം അവലംബിക്കാനാണ് ശ്രമിക്കേണ്ടത്. അതിന് പകരം കോടികളുടെ ബാധ്യത ക്ഷണിച്ചു വരുത്തുകയും അനേകായിരങ്ങളെ കുടിയിറക്കുകയും ചെയ്യുന്ന അതിവേഗപ്പാത കേരളത്തിന്റെ ദുരന്ത പാതയായി മാറുമെന്നും അദ്ധേഹം പറഞ്ഞു

ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍ തെക്കില്‍ പതാക ഉയര്‍ത്തി. മുസ്ലിം രാഷ്ട്രീയവും നേതൃത്വവും എന്ന വിഷയം ബഷീര്‍ വെള്ളിക്കോത്ത് അവതരിപ്പിച്ച് സംസാരിച്ചു.

പഞ്ചായത്ത് ശാഖ തലങ്ങളില്‍ നടപ്പിലാക്കേണ്ട കര്‍മ്മപദ്ധതികള്‍ക്ക് ക്യാമ്പില്‍ രൂപം നല്‍കി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി,മണ്ഡലം പ്രസിഡണ്ട് കെഇഎ ബക്കര്‍,യൂത്ത് ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഷ്‌റഫ് എടനീര്‍, ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍,ജനല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ട്രഷറര്‍ ഷാനവാസ് എംബി, കല്ലട്ര അബ്ദുല്‍ ഖാദര്‍,ഹാജി അബ്ദുല്ല ഹുസൈന്‍,കെബിഎം ശരീഫ് കാപ്പില്‍,എം എച്ച് മുഹമ്മദ് കുഞ്ഞി, ഹാരിസ് തൊട്ടി,എം എ നജീബ്,ഹാരിസ് തായല്‍, ഹാരിസ് അങ്കക്കളരി,ബാത്തിഷ പൊവ്വല്‍ ,മജീദ് ചെമ്പിരിക്ക,അസ്ലം കീഴൂര്‍,നാസര്‍ ചേറ്റുക്കുണ്ട്, അഷ്‌റഫ് ബോവിക്കാനം പ്രസംഗിച്ചു.

സംഘടനാ ചര്‍ച്ചയില്‍ കെ എം എ റഹ്മാന്‍ കാപ്പില്‍, ദാവൂദ് പളളിപുഴ, ശംസീര്‍ മൂലടുക്കം, സുലുവാന്‍ ചെമനാട്, മൊയ്തീന്‍ കുഞ്ഞി തൈര, അബ്ദുല്‍ സലാം മാണിമൂല,ബി കെ മുഹമ്മദ്ഷാ,അബുബക്കര്‍ കടാങ്കോട്,ശരീഫ് പന്നടുക്കം,ശരീഫ് മല്ലത്ത്,ശഫീഖ് മയിക്കുഴി,ടി കെ ഇല്യാസ്,ആബിദ് മാങ്ങാട്, ഫൈസല്‍ പടുപ്പ്,നശാത് പരവനടുക്കം, ഹൈദറലി പടുപ്പ്,അഡ്വ: ജുനൈദ്,നൂര്‍ മുഹമ്മദ് പള്ളിപ്പുഴ,റഷീദ് കാപ്പില്‍,റംഷീദ് ബാലനടുക്കം,കലന്തര്‍ഷാ തൈര,സമീര്‍ അല്ലാമ പങ്കെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad