കുമ്പള (www.evisionnews.in): വര്‍ഗീയതയും ഫാസിസവുമാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും നിയമസഭയിലേക്കുള്ള തന്റെ വിജയം ഈ വര്‍ഗീയതയെ അതിജീവിച്ചത് കൊണ്ടാണെന്നും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ്. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കുമ്പള ഇമാം ഷാഫി അക്കാദമിയില്‍ സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്‍മാന്‍ യൂസുഫ് ഹാജി സീതാംഗോളി പതാക ഉയര്‍ത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി പ്രാര്‍ത്ഥന നടത്തി. ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി പ്രമേയപ്രഭാഷണം നടത്തി. വി.കെ മുഷ്താഖ് ദാരിമി, യൂനുസ് ഫൈസി പെരുമ്പട്ട, മുഹമ്മദ് ഫൈസി കജെ, സുബൈര്‍ ദാരിമി അല്‍ ഖാസിമി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൂസ നിസാമി കുമ്പള, പി.എച്ച് അസ്ഹരി ആദൂര്‍, അസീസ് പാടലടുക്ക, ഇബ്രാഹിം അസ്ഹരി, ഇര്‍ഷാദ് ഹുദവി ബെദിര, ഹാരിസ് റഹ്മാനി തൊട്ടി, സഈദ് അസ്അദി പുഞ്ചാവി, ഖലീല്‍ ദാരിമി ബെളിഞ്ചം, എം.പി.കെ പള്ളങ്കോട്, കമാല്‍ മല്ലം, അബ്ദുല്‍ റഹ്മാന്‍ ഹൈതമി, അലി ദാരിമി, അന്‍വറലി ഹുദവി, എം.എച്ച് ഉറുമി, അബ്ദുല്ല ബാഖവി മലപ്പുറം, ഇസ്മാഈല്‍ ഹാജി പേരാല്‍കണ്ണൂര്‍, മൂസ ഹാജി കോഹിനൂര്‍, ശറഫുദ്ദീന്‍ ലത്വീഫി, ഗഫൂര്‍ ഏരിയാല്‍, ശംസുദ്ദീന്‍ വാഫി, സുബൈര്‍ നിസാമി, അഷ്‌റഫ് ഫൈസി ദേലമ്പാടി, തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments