കുമ്പള (www.evisionnews.in): യുവതയെ രാഷ്ട്രീയമായി ശാക്തികരിച്ച് സേവന സന്നദ്ധരാക്കാര്‍ പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപംനല്‍കി മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃക്യാമ്പ് ലീഡ് 2022 സമാപിച്ചു. എ.കെ.എം അഷ്‌റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എംപി ഖാലിദ് ബംബ്രാണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിഎം മുസ്തഫ സ്വഗതം പറഞ്ഞു. ഒളയം റിസോര്‍ട്ടില്‍ നടന്ന ക്യാമ്പില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും 100 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.
രാഷ്ട്രീയമായ ശാക്തീകരണത്തിലൂടെ മാത്രമെ ലക്ഷ്യം നേടാന്‍ കഴിയുകയുള്ളൂ. വര്‍ഗ്ഗീയത, ലഹരി, സ്ത്രീധനം പോലുള്ള സാമൂഹ്യതിന്‍ മകള്‍ക്കെതിരെ യുവതയെ സംഘടിപ്പിക്കും. അഭ്യസ്തവിദ്യര്‍ രാഷ്ട്രിയ പ്രവര്‍ത്തനത്തിന്റെ ഭാഗമാവേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. കാലം, കാലികം, ദൗത്യം എന്ന പ്രമേയത്തില്‍ നടന്ന വിവിധ സെഷനുകളില്‍ സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി സികെ മുഹമ്മദലി കണ്ണൂര്‍, ശരീഫ് സാഗര്‍, മഹറൂഫ് സന്തോഷ് നഗര്‍,വിവിധ സെഷനുകള്‍ അവദരിപ്പിച്ചു.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍,ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് എംബി യൂസുഫ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടിഎ മൂസ, ജനറല്‍ സെക്രട്ടറി എം അബ്ബാസ്,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എകെ ആരിഫ്, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ എംസി ഷിഹാബ് മാസ്റ്റര്‍, എം എ നജീബ്, റഫീഖ് കേളോട്ട്, ഗോള്‍ഡന്‍ റഹ്മാന്‍,സൈഫുള്ള തങ്ങള്‍, ഉമര്‍ അപ്പോളോ, അബ്ദുല്ല മദേരി, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഹനീഫ് സീതാംഗോളി, മജീദ് പച്ചമ്പള, നാസര്‍ ഇടിയ, കെഎഫ് ഇക്ബാല്‍, താജുദ്ദീന്‍ കടമ്പാര്‍, സിദ്ദീഖ് ദണ്ടഗോളി, നൗഫല്‍ ന്യൂയോര്‍ക്ക്, ഫാറൂഖ് ചെക്ക്‌പോസ്റ്റ്, ലത്തീഫ് കജെ, സകീര്‍ സിറാന്തട്ക്ക, ഇല്യസ് ഹുദവി, നിയാസ് മൊഗ്രാല്‍, വിവിധ പഞ്ചായത്ത് ഭാരവായികളായ റഷീദ് റഡ് ക്ലബ്, ആസിഫ് പിവൈ, ഹനീഫ് മഞ്ചേശ്വരം, സിദ്ദീഖ് മഞ്ചേശ്വരം, ഹാരിസ് പാവൂര്‍, സിദ്ദിഖ് മീഞ്ച, സിറാജ് മാസ്റ്റര്‍, ഹക്കീം കണ്ടിഗെ, അന്‍സാര്‍ പെര്‍ള, അദ്രു പുത്തിഗെ, റിയാസ് കണ്ണൂര്‍, കെഎം അബ്ബാസ്, യൂനുസ് മൊഗ്രാല്‍, ശിയാബ് പൈവളികെ, സാലി പൈവളികെ, എംഎസ്എഫ് ഭാരവാഹികളായ സവാദ് അംഗടിമോഗര്‍, മുഫാസി കോട്ട, റഹീം പള്ളം, സഹദ് അംഗടിമുഗര്‍, വിവിധ കെഎംസിസി നേതാക്കളായ റസാഖ് അയ്യൂര്‍, ഹസന്‍ കുടുവ, ഇബ്രാഹിം ബെരികെ ഷഫീഖ് മീഞ്ച സംബന്ധിച്ചു.
Post a Comment
0 Comments