കാസര്‍കോട് (www.evisionnews.in): ക്രമസമാധാന തകര്‍ച്ചയും ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വവും തുറന്നുകാട്ടി തകരുന്ന ക്രമസമാധാനം, നിഷ്‌ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു. പുതിയ ബസ്റ്റാന്റ് ഒപ്പുമരചുവട്ടില്‍ നടന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സികെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു രാഷ്ട്രീയ കൊലപാതകങ്ങളള്‍ തടയുന്നതില്‍ തുടര്‍ചയായി പൊലീസിന് വീഴ്ച പറ്റുകയാണ്. ഗുണ്ടകളുടെ തേര്‍വാഴ്ച കാരണം ഭരണ സിരാകേന്ദ്രത്തില്‍ താമസിക്കുന്നവര്‍ക്ക് പോലും ഉറക്കം നഷ്ടപെട്ട അവസ്ഥയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസുകാര്‍ തന്നെ കുറ്റവാളികളായി മാറുകയാണ്. കൈകൂലി, മോഷണം, സ്ത്രീ വിരുദ്ധത, മുസ്ലിം വിരുദ്ധത, ജാതീയത തുടങ്ങിയ ഹീനകൃത്യങ്ങളില്‍ പങ്കാളികളായ കാക്കിധാരികള്‍ക്ക് പോലും ഭരണകൂടം സംരക്ഷണം നല്‍കുകയാണ്. പൊലീസിനെ കയറൂരിവിട്ട പിണറായിയുടെയും സിപിഎമ്മിന്റെയും നയത്തിനെതിരെ പുതുവത്സര ദിനത്തില്‍ പ്രതിഷേധമിരമ്പി.
ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസീഫ് സ്വാഗതം പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എംസി കമറുദ്ധീന്‍, എഎം കടവത്ത്, കെഎം അബ്ദുല്‍ റഹിമാന്‍, കെഎം ബഷീര്‍, മുത്തലീബ് പാറക്കട്ട, എംസി ശിഹാബ്, എംഎ നജീബ്, ഹാരിസ് തായല്‍, ഹാരിസ് അങ്കകളരി, ശംസുദ്ധീന്‍ ആവിയില്‍, ബാത്തിഷ പൊവ്വല്‍, ഗോള്‍ഡന്‍ റഹ്മാന്‍, റഫീഖ് കേളോട്ട്, എംപി നൗഷാദ്, നുറുദ്ധീന്‍ ബെളിഞ്ചം, ആബിദ് ആറങ്ങാടി, അനസ് എതിര്‍ത്തോട്, സിദ്ധീഖ് സന്തോഷ് നഗര്‍, എംപി ഖാലിദ്, റഉഫ് ബാവിക്കര, ഹാരിസ് ബെദിര, ഖാദര്‍ ആലൂര്‍, ആസിഫ് ബല്ല, ട്രഷറര്‍ എംബി ഷാനവാസ് പ്രസംഗിച്ചു.
Post a Comment
0 Comments